ദോഹ: മെഡിക്കൽ ഇമേജിംഗിന്റെ ഭാവി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഒക്ടോബറിൽ പ്രഥമ ഖത്തർ റേഡിയോളജി കോൺഗ്രസ് (QRC 2025) സംഘടിപ്പിക്കും.മൂന്ന് ദിവസത്തെ പരിപാടിയിൽ സമ്പന്നവും ആകർഷകവുമായ പഠനാനുഭവം പ്രദാനം ചെയ്യുന്ന സമഗ്രമായ ശാസ്ത്രീയ പരിപാടിയാകും സമ്മേളനം.
അത്യാധുനിക ഡയഗ്നോസ്റ്റിക് ഇമേജിംഗ് രീതികളും ആധുനിക ക്ലിനിക്കൽ പരിചരണത്തിൽ അവയുടെ പങ്കും പര്യവേക്ഷണം ചെയ്യുന്നതിനായി പ്രമുഖ റേഡിയോളജി പ്രൊഫഷണലുകൾ, ക്ലിനിക്കുകൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ എന്നിവർ ഈ ഉന്നതതല പരിപാടിയിൽ പങ്കാത്തംവഹിക്കും.എച്ച്എംസിയിലെ ക്ലിനിക്കൽ ഇമേജിംഗ് വിഭാഗം ചെയർപേഴ്സണും ക്യുആർസി 2025 ന്റെ ചെയർപേഴ്സണുമായ ഡോ. അമൽ അൽ ഒബൈദ്ലിയും എച്ച്എംസിയിലെ ബോഡി ഇമേജിംഗ് മേധാവിയും ക്യുആർസി 2025 ന്റെ സഹ-ചെയർപേഴ്സണുമായ ഡോ. ......
രാജ്യത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഗുരുതരമാണെന്ന് ശശി തരൂർ എംപി. എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ചാണ് ശശി തരൂർ രംഗത്തെത്തിയത്. ......
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ബംഗളുരു കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കന്നഡ, മലയാളം, തമിഴ്, തെലുഗു ഭാഷകളിൽനിന്നായി ഇരുന്നൂറ്റിയമ്പതിൽ പരം പ്രമുഖ എഴുത്തുകാരും സാഹിത്യ ചിന്തകരും കലാകാരന്മാരും പങ്കെടുക്കുന്ന വിപുലമായ ആഘോഷ പരിപാടിയാണിത്. ......
ഈ വർഷത്തെ ബാലൺ ദ് ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. സൂപ്പർതാരങ്ങളായ ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചില്ല എന്നതാണ് പ്രധാന പ്രത്യേകത. ......
എറണാകുളത്ത് വൻ കഞ്ചാവ്, രാസ ലഹരി വേട്ട. ഷഹനൂർ ആലം 18, നഗോൺ, ആസ്സാം എന്നയാളെ 3 kg കഞ്ചാവുമായി പാലാരിവട്ടം തമ്മനം ഭാഗത്തുനിന്നും പിടികൂടി. 1 .......
മലയാള സിനിമയിലെ നടിമാർക്കിടയിൽ മെമ്മറി കാർഡ് വിവാദംരൂക്ഷമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനും കുക്കു പരമേശ്വരനുമെതിരെ താരസംഘടനക്ക് പരാതി നൽകാനാണ് നടി ഉഷ ഹസീനയുടെ നീക്കം. ......
ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയാണ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. ......
ന്യൂഡൽഹി: ശിക്ഷാ സസ്പെൻഷൻ നിയമങ്ങൾ പാലിക്കാതെ അപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി വീണ്ടും റദ്ദാക്കി. ശിക്ഷാ സസ്പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ഹൈക്കോടതി പാലിക്കുന്നില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു. ......
ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാന അസംബ്ളി തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് പട്ടികയിൽ കൃത്രിമം നടത്തിയെന്നും ബി.ജെ.പിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചെന്നും ആരോപിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർപ്പട്ടികയിൽ വൻ ക്രമക്കേടുകൾ നടന്നതായി രാഹുൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടെന്ന് കണക്കുകൾ നിരത്തി രാഹുൽ ആരോപിച്ചു. ......
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ സജീവമാകുന്നു. ഇന്നലെ ചേർന്ന ക്ഷേത്ര ഉപദേശക സമിതിയുടെയും ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. ......